നന്നംമുക്കിലെ കോൾ കർഷകരുടെ പ്രശ്നപരിഹാരത്തിന് എംഎൽഎയുടെ ഇടപെടൽ


 നന്നംമുക്ക് പഞ്ചായത്തിലെ കോൾ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എംഎൽഎ കെ.പി. നൗഷാദ് അലിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. കർഷകരുടെ ആശങ്കകൾ നേരിട്ടറിഞ്ഞ യോഗത്തിൽ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് മുഹമ്മദ് നരണിപ്പുഴ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്, അംഗങ്ങളായ പരമേശ്വരൻ, ഹൈറുനീഷ, രമേശ്, റഫീഖ്, സുമേഷ്, ആസൂത്രണ ഉപാധ്യക്ഷൻ നാഹിർ ആലുങ്ങൽ, പഞ്ചായത്ത് സെക്രട്ടറി വിശാഖ്, പഞ്ചായത്ത് എച്ച്.സി. സതീഷ്, എ.ഡി.ഇ.ഒ. വൃന്ദ എന്നിവർ പങ്കെടുത്തു.


കൃഷി ഓഫീസർ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., ഗെയിൽ ഗ്യാസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കോൾ പടവ് ഭാരവാഹികൾ, കർഷകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കർഷകർ വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഉടൻ പരിഹരിക്കാവുന്ന വിഷയങ്ങളിൽ അടിയന്തര തീരുമാനമെടുക്കുകയും കൂട്ടായ ഇടപെടൽ ആവശ്യമായ കാര്യങ്ങളിൽ ഏകോപിത ശ്രമം നടത്തണമെന്നും എംഎൽഎ നിർദേശിച്ചു. സജന രാജീവ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post