കിടപ്പിലായ രോഗികൾക്ക് പരിചരണം ഉറപ്പാക്കുന്നതിനായി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫാത്തിമ ലത്തീഫ്, ഫവാസ് മാളിയേക്കൽ, വാർഡ് അംഗങ്ങളായ സിന്ധു മോഹൻ, അബൂബക്കർ സിദ്ദിഖ്, ഷമീന മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഡോ. സുചിത്ര, ജീവനക്കാരായ വേണുഗോപാൽ, മാലതി, ധനേഷ് എന്നിവർ സംസാരിച്ചു.
നിലവിലുള്ള ഹോം കെയർ സേവനത്തിന് പുറമെയാണ് രോഗികൾക്ക് കൂടുതൽ പരിചരണം ലഭ്യമാക്കുന്നതിനായി രണ്ടാം യൂണിറ്റ് ആരംഭിച്ചത്.


