ഗുരുവായൂർ ഷിർദി സായി ടെമ്പിൾ ഭണ്ടാര കവർച്ച കേസിലെ പ്രതി അറസ്റ്റിൽ


 ഗുരുവായൂർ ഷിർദി സായി ടെമ്പിൾ ഭണ്ടാര കവർച്ച കേസിലെ പ്രതിയും നിരവധി മോഷണ കേസിൽ പ്രതിയുമായ എടക്കഴിയൂർ പഞ്ചവടി പുതുവീട്ടിൽ ബാദിഷയാണ് അറസ്റ്റിലായത്.

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപ് കെ ജി യുടെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.


2026 സെപ്റ്റംബർ 29 ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിലെ ഭണ്ടാരമാണ്  പ്രതി കളവ് ചെയ്ത് കൊണ്ടുപോയത് തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഊർജിതമായ അന്വേഷണത്തിനൊടുവിൽ  72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.


 പ്രതിമോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post