ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു


 ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്.


2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു മത്സരസമയത്ത് ആർ ശ്രീലേഖയെ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ ബിജെപിക്ക് ഭരണം ലഭിച്ചതോടെ വി വി രാജേഷിനെയാണ് ബിജെപി മേയർ സ്ഥാനത്തേയ്ക്ക് നിയോ​ഗിച്ചത്. മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post