കെ പി എസ് എ സഹോദയ കലോൽസവം സമാപിച്ചു, എം എച്ച് ഇംഗ്ലീഷ് സ്‌കൂളിന് കിരീടം


 ചങ്ങരംകുളം : കെ പി എസ് എ സഹോദയ കിഡ്സ്‌ ഫെസ്റ്റിൽ 72 പോയിന്റോട് കൂടി  ഒന്നാം സ്ഥാനം കരസ്ഥമാക്കി എം എച്ച്  ഇംഗ്ലീഷ് സ്കൂൾ.തൊട്ട് പുറകിൽ 60 പോയിന്റ് നേടി അമൽ ഇംഗ്ലീഷ് സ്കൂൾ ചെമ്മണ്ണൂർ രണ്ടാം സ്ഥാനവും 32 പോയിന്റ് നേടി ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും നേടി.


മൂന്ന് ദിവസം നീണ്ടു നിന്ന

കെ പി എസ് എ സഹോദയ കലോത്സവം ഒക്ടോബർ 10 ന് സമാപിച്ചു.23 വിദ്യാലയങ്ങളിൽ നിന്നായി 2000 ത്തിൽ പരം കലാകാരുടെ സർഗ്ഗാത്മക 

സൃഷ്ടികളുടെ വേദിയായി സംസ്കൃതി മാറി.ആദ്യ രണ്ട് ദിനങ്ങളിലായി എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള കുട്ടികളുടെയും മൂന്നാം ദിനത്തിൽ മോണ്ടിസോറി കുട്ടികളുടെ മത്സരയിങ്ങളുമായിരുന്നു അരങ്ങേറിയത്.ഒക്ടോബർ 8 ന് ആരംഭിച്ച കലോത്സവം 10 ന് രാത്രിയോട് കൂടിയാണ് സമാപിച്ചത്. സമാപന സമ്മേളനത്തിൽ 

കെ പി എസ് എ സഹോദയ എടപ്പാൾ ഏരിയ സെക്രട്ടറി രാമദാസ് സ്വാഗതം പറഞ്ഞു.

ആലങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ പി എസ് എ സംസ്ഥാന  പ്രസിഡന്റ് പി പി യൂസഫലി, ആലങ്കോട് പഞ്ചായത്ത്‌ മെമ്പർ സിന്ധു മോഹനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദ്‌ അലി,

കെ പി എസ് എ സംസ്ഥാന കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ,അഷ്‌റഫ്‌, ജയൻ കമ്പ്രാത്ത്,എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post