ശ്രീഗുരുവായൂരപ്പന് വഴിപാടായി എസ്.ബി.ഐയുടെ മിനി ബസ്; കീ കൈമാറി


 ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനി ബസ് സമർപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിലായിരുന്നു വാഹന സമർപ്പണം.

​ക്ഷേത്ര നടയിൽ നടന്ന വാഹനപൂജയ്ക്ക് ശേഷം, എസ്.ബി.ഐ ചെയർമാൻ സി.എസ്. സെട്ടി മിനി ബസിന്റെ താക്കോലും അനുബന്ധ രേഖകളും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങൾക്കായാണ് എസ്.ബി.ഐ ഈ മിനി ബസ് സംഭാവനയായി നൽകിയത്.

​ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരും എസ്.ബി.ഐയെ പ്രതിനിധീകരിച്ച് ചീഫ് ജനറൽ മാനേജർ കെ .വി . ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡി.ജി.എം ദിലീപ് റെഡ്ഡി, റീജിയണൽ മാനേജർ രജിത. ജി, ചീഫ് മാനേജർ കെ. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

​കൂടാതെ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ (ഫിനാൻസ്), എം. രാധ (ക്ഷേത്രം), കെ.എസ്. മായാദേവി (സ്റ്റോഴ്സ് & പർച്ചേസ്), ദേവസ്വം-ബാങ്ക് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സമർപ്പണ ചടങ്ങുകൾ നടന്നത്.

Post a Comment

Previous Post Next Post