DAWF പോർക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

പോർക്കുളം: ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (DAWF) പോർക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി സംഘടനയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തുതലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി രൂപീകരിച്ചത്.

പഞ്ചായത്ത് കമ്മിറ്റി അംഗം അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. DAWF ഏരിയ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. 

മെമ്പർഷിപ്പ് ക്യാമ്പയിൻ ഏരിയ സെക്രട്ടറി പി.എ. മുസ്തഫ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉഷയ്ക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.

എൽസി സെക്രട്ടറി നാരായണൻ, കുന്നംകുളം ഏരിയ കമ്മിറ്റി ട്രഷറർ ജോഷി ജോൺ,വൈസ് പ്രസിഡന്റ് വിജേഷ്എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് രാജു , സെക്രട്ടറി ഉഷ , വൈസ് പ്രസിഡന്റ് വിജേഷ് , ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post