മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 10 ലക്ഷം രൂപ കവര്‍ന്നതായി പരാതി. നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നും പണം പിന്‍വലിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു കവര്‍ച്ച നടന്നത്. കാളികാവ് അഞ്ചിച്ചവിടി സ്വദേശിയായ യുവാവാണ് കവര്‍ച്ചയ്ക്ക് ഇരയായത്.നാലംഗ സംഘമാണ് പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. യുവാവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കവര്‍ച്ചയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഇടപാടുകളാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനിരയായ യുവാവിന്റെ മൊഴി പൊലീസ് ശേഖരിച്ചു. പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്


