കടവല്ലൂർ അന്യോന്യം നവംബർ 16 മുതൽ


 അറിവിന്റെയും വേദപാണ്ഡിത്യത്തിന്റെയും മഹാമാങ്കമായ കടവല്ലൂർ അന്യോന്യം നവംബർ 16 മുതൽ ആരംഭിക്കുമെന്ന് അനോന്യ പരിഷത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനോന്യത്തിനോടനുബന്ധിച്ചുള്ള ദേശീയ സെമിനാർ നവംബർ 14 മുതൽ ആരംഭിക്കും. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ പരമ്പരാഗത ഋഗ്വേദ പണ്ഡിതന്മാരുടെ ഏറ്റവും പ്രശസ്തമായ വേദ മത്സരപ്പരീക്ഷ നടക്കുന്നത്. തൃശൂർ ബ്രഹ്‌മസ്വം മഠത്തിലെയും മലപ്പുറം ജില്ലയിലെ തിരുനാവായ മഠത്തിലെയും ഋഗ്വേദ പണ്ഡിതന്മാരാണ് ഈ പാണ്ഡിത്യ പരീക്ഷയിൽ പരസ്‌പരം മാറ്റുരയ്ക്കുന്നത് നവംബർ 16 തിങ്കളാഴ്ച്ച വൈകിട്ട് 6.30 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കടവല്ലൂർ അനോന്യത്തിൻ്റെ ഉദ്ഘാടനം നിർമ്മഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ കെ.ജി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നിർദ്വഹിക്കും. അനോന്യത്തിൻ്റെ ഭാഗമായി വാചസ്‌പതി - വേദബന്ധു പുരസ്കാര സമർപ്പണം നവംബർ 22 നും അനോന്യ പരിഷത്ത് പ്രസിഡണ്ട് കൂടിയായിരുന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്‌ദി ആഘോഷം 24 നും നടക്കും. 22 ന് ഉച്ചതിരിഞ്ഞ് 4.30 ന് നടക്കുന്ന

വാചസ്‌പതി - വേദബന്ധു പുരസ്കാര സമർപ്പണ ചടങ്ങ് പത്മശ്രീ അഡ്വ. സി. എസ്.വൈദ്യനാഥൻ ഉദ്ഘാടനം ചെയ്യും ഏ.സി.മൊയ്തീൻ എം.എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Post a Comment

Previous Post Next Post