ചെമ്പൈ സംഗീതോത്സവം;ആദ്യദിനത്തിൽ 160 സംഗീതാർച്ചനകൾ


 ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചനകൾ പുരോഗമിക്കുകയാണ്. ആദ്യ ദിനമായ ഇന്നലെ രാത്രി 11.52 നാണ് സംഗീതാർച്ചന പൂർത്തിയായത്. മുതിർന്നവരും പുതുതലമുറയിലെ പ്രതിഭകളുമടക്കം 160 കലാകാരന്മാരുടെ സംഗീതാർച്ചനകൾ അരങ്ങേറി. രാവിലെ തുടങ്ങിയ സംഗീതസമർപ്പണം രാത്രി വൈകുംവരെ തടസ്സമില്ലാതെ തുടർന്നു.

പ്രഗത്ഭരായ കർണാടക സംഗീതജ്ഞരും യുവപ്രതിഭകളും ഒത്തുചേർന്ന വേദിയിൽ രാഗവിസ്താരങ്ങളും കീർത്തനാലാപനങ്ങളും ഭക്തിനിർഭരമായി. വായ്പ്പാട്ടിനൊപ്പം വയലിൻ, മൃദംഗം, ഘടം, മുഖർശംഖ് തുടങ്ങിയ പക്കമേള കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വൈകുന്നേരത്തെ വിശേഷാൽ കച്ചേരികൾ ആസ്വാദകർക്ക് നവ്യാനുഭവമായി മാറി. ആദ്യദിനം തന്നെ സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യമാണ് ഗുരുവായൂരിൽ ദൃശ്യമായത്. വരും ദിവസങ്ങളിലും കൂടുതൽ പ്രമുഖരുടെ കച്ചേരികളും താളവാദ്യ വിരുന്നുകളും വേദിയിൽ അരങ്ങേറും. വിശേഷാൽ കച്ചേരി അവതരിപ്പിച്ച കലാകാരൻമാർക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു

Post a Comment

Previous Post Next Post