കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ


 

   കേരളകലാമണ്ഡലത്തിലെ വനിതകൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും തിരുവനതപുരം സ്വദേശിയായ മിഥുൻ ( 28 ) എന്ന യുവാവിനേയാണ് പിടി കൂടിയത്.കഴിഞ്ഞ ഒരു ദിവസം മുഴുവനും യുവാവ് ഹോസ്റ്റലിൽ താമസിച്ചതായാണ് രക്ഷകർത്താക്കളു പരാതി.അതികൃതരുടെ ഭാഗത്ത് വൻ സുരക്ഷ വീഴ്ച്ച സംഭവിച്ചതായും രക്ഷകർത്താകൾ ആരോപിച്ചു.സംഭവത്തിൽ തിരുവനതപുരം പേരയം പരിക്കത്തു വീട്ടിൽ മിഥുൻ കൃഷ്ണദാസിനെയാണ് ചെറുതുരുത്തി പോലീസ് പിടി കൂടി.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യുവാവ് ഹോസ്റ്റലിൽ കയറിയതായാണ് പാഥമിക വിവരം. ശനിയാഴ്ച കാലത്തത്താണ് സംഭവം അതികൃതരും ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ ഹോസ്റ്റലിനടുത്തും പരിസരത്തും പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
 കലാമണ്ഡലത്തിലെ വിദ്യാർത്തിനിയുടെ മുറിയിൽ മിഥുനിനെ കണ്ടതായാണ് പരാതി. വിദ്യാർത്തിനിയെ ഭീഷണിപെടുത്തി മുറിയിൽ അടച്ചിട്ടിരുന്നതായാണ് പരാതി. മിഥുനുമായി വിദ്യാർത്തിനി മുപ് പരിജയത്തിലായിരുന്നെന്നും പറയുന്നു.തുടർന്ന് ചെറുതുരുത്തി പോലീസ് പ്രതിക്കായി ഊർജ്ജ അന്വേഷണം നടത്തി വരുന്നതിനിടയിൽ തിരുവനന്തപുരം മിഥുൻ പിടിയിലാകുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post