ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു. സ്‌കൂൾ പി ടി എ പ്രസിഡണ്ട് പ്രണവം പ്രസാദ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ എസ് ശ്രീജിത്ത് സർ ക്ലാസ്സ് നയിച്ചു. പ്രധാനാധ്യാപക സി കെ ജീന ടീച്ചർ, ഡെപ്യുട്ടി എച്ച് എം പി ജി രാജി ടീച്ചർ, അധ്യാപകനായ  സംഗീത് ലാൽ , പി ടി എ അംഗങ്ങളായ ബിന്ദു സജേഷ് , സെലീന അഷ്റഫ്എന്നിവർ സംസാരിച്ചു. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ കെ കെ മീനാം ബിക പരിപാടിക്ക് നേതൃത്വം നൽകി. ഇസ മെഹ്റിൻ സ്വാഗതവും ഷിറിൻ നന്ദിയും പറഞ്ഞു.
 

Post a Comment

Previous Post Next Post