വൈഭവ് വിസ്മയം, അടിയോടടി! ലോകറെക്കോര്‍ഡ് കുറിച്ച് ഇരട്ടസെഞ്ച്വറി; ഇന്ത്യക്ക് മിന്നും ജയം


ദോഹ: വൈഭവ് സൂര്യവംശിയുടെ മിന്നല്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.53 പന്തില്‍ ഇരട്ടസെഞ്ച്വറിയോടെ 204 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 28 സിക്‌സും 7 ഫോറും ഉള്‍പ്പെടെ ആയിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. യുഎഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം 14.2 പന്തില്‍ ഇന്ത്യ മറികടന്നു. 7 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

മറുപടി ബാറ്റിങ്ങില്‍ 28 പന്തില്‍ വൈഭവ് സെഞ്ച്വറി ഇന്നിങ്‌സുമായി വൈഭവ് തിളങ്ങിയപ്പോള്‍ ഇന്ത്യ ആറോവറിനിടെ 100 കടന്നു. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങി യുഎഇ ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് കടന്നാക്രമിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 68ല്‍ നില്‍ക്കെ അഭിഷേക് ശര്‍മ 5 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും പ്രഭ്‌സിമ്രാന്‍ സിങ്ങിനൊപ്പം ചേര്‍ന്ന് വൈഭവ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടെ പ്രഭ്‌സിമ്രാന്‍ സിങ്(3) പുറത്തായതോടെ 8 ഓവറില്‍ 141 ന് രണ്ട് എന്ന നിലയിലായി ഇന്ത്യ.പിന്നീടെത്തിയ റിങ്കു സിങ്ങുമായി ചേര്‍ന്ന് വൈഭവ് തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേട്ടവും വൈഭവ് സ്വന്തം പേരിലാക്കി. 52 പന്തിലാണ് വൈഭവ് ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. 53 പന്തില്‍ 204 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പിന്നീട് റിങ്കുസിങ് 19 പന്തില്‍ 27, കുമാര്‍ കുഷാഗ്ര അഞ്ച് പന്തില്‍ 1 എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ 249 റണ്‍സ് സ്‌കോര്‍ ചെയ്തത്.സെഞ്ച്വറിയോടെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ഹര്‍പ്രീത് സിങ്ങായിരുന്നു യുഎഇയുടെ ടോപ് സ്‌കോറര്‍. 144 പന്തില്‍ നിന്ന് 130 റണ്‍സാണ് താരം നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് ആദ്യ ഓവറില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ആയന്‍ഷ് ശര്‍മയാണ് പുറത്തായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ക്യാച്ച് നല്‍കിയായിരുന്നു മടക്കം. ഇരുപത് റണ്‍സെടുക്കുന്നതിനിടെ ആന്‍ഷ് ടണ്ടണും പുറത്തായതോടെ യുഎഇയുടെ തുടക്കം പാളി. പിന്നാലെ എത്തിയ ഹര്‍പ്രീത് സിങ്ങും മുഹമ്മദ് ഷഹാദും ചേര്‍ന്ന് സ്‌കോര്‍ 91 എത്തിച്ചെങ്കിലും 28 റണ്‍സെടുത്ത മുഹമ്മദ് ഷഹാദിനെ പുറത്താക്കി അര്‍ഷദ് ഖാന്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് 151ന് 4, 154 ന് അഞ്ച് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. ഏതന്‍സ് ഡിസൂസ, അഫ്താബ് അലാം എന്നിവരാണ് പുറത്തായത്. ഹര്‍പ്രീത് സിങ് നേടിയ സെഞ്ച്വറി കരുത്തില്‍ യുഎഇ 220 എന്ന സുരക്ഷിത സ്‌കോറിലേക്ക് എത്തിയെങ്കിലും അര്‍ഷദ് ഖാന്‍ എറിഞ്ഞ 47മത്തെ ഓവറില്‍ ഹര്‍പ്രീത് പുറത്തായി. 12 ഫോറും നാല് സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നീട് ബേസില്‍ അഹമ്മദിന്റെ 36 റണ്‍സിന്റെ ഇന്നിങ്‌സും വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പോടെയും യുഎഇ 249 സ്‌കോറിലേക്ക് എത്തി.

ഇന്ത്യക്കായി നാല് വിക്കറ്റ് നേട്ടവുമായി അര്‍ഷിത് ഖാന്‍ മകിച്ച പ്രകടനം കാഴച്‌വെച്ചു. ഹര്‍ഷിത് റാണ, സൂര്യാന്‍ഷ് ഷെഡ്‌ജെ, ഹര്‍ഷ് ദുബെ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Post a Comment

Previous Post Next Post