ആലംകോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും,ഭിന്ന ശേഷി കലോത്സവവും സംഘടിപിച്ചു .


 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച ആലംകോട് ഗ്രാമ പഞ്ചായത്തും ,കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണവും,പഞ്ചായത്ത് പരിധിയിൽ പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കലാ മത്സരങ്ങളും വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു .

കിടപ്പു രോഗികളും ഭിന്നശേഷി വിപാകത്തിൽ പെട്ടവരുമായ 300 ലധികം പേർക്കും,സംരക്ഷകർക്കുമായിട്ടാണ് കലാ പരിപാടികൾ സങ്കടിപ്പിച്ചത്.

സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക് ഉത്‌ഘാടനം നിർവഹിച്ചു .

ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സുബൈർ ഉദിന്‌പറമ്പ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫാത്തിമ ലത്തീഫ് ,ഫവാസ് മാളിയേക്കൽ,വാർഡ് മെമ്പർമാരായ ശരീഫ് ആണ്ടനത്ത്‌,സിന്ധുമോഹൻ,കെ മാധവൻ,അബൂബക്കർ സിദ്ധീഖ്,സത്യൻ കെ,ഷാനവാസ് വട്ടത്തുർ,സി കെ അഷ്‌റഫ്,യുസുഫ്‌ പെരുമുക്ക് ,മജീദ് പാവിട്ടപ്പുറം,ദിനേശൻ,മെഡിക്കൽ ഓഫിസർ ഡോ സുചിത്ര,അസിസ്റ്റന്റ് സെക്രെട്ടറി സുതൻ ശങ്കർ ,റെസീല കെ പി ,സിസ്റ്റർ ജിനി,ഹെൽത്ത് ഇൻസ്‌പെക്ടർ വേണുഗോപാൽ എന്നിവർ സംസാരിച്ചു .

ആരോഗ്യ പ്രവർത്തകർ ,ആശ വർക്കർ മാർ ,അംഗൻവാടി ജീവനക്കാർ ‌,ട്രോമാ കെയർ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി .

കിടപ്പുരോഗികൾക്കായി ചങ്ങരംകുളം 'മാനവം' ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം സമ്മനിചു .

Post a Comment

Previous Post Next Post