കൊരട്ടിക്കരയിൽ കാട്ടുപന്നി ആക്രമണം; വ്യാപക കൃഷിനാശം


 കൊരട്ടിക്കരയിൽ കാട്ടുപന്നി ആക്രമണം; വ്യാപക കൃഷിനാശം.കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര കോടോത്തുംകുണ്ട് ആറ്റൂർ വളപ്പിൽ സുലൈമാന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വിവിധ ഇനത്തിൽപ്പെട്ട പത്തോളം വാഴകളും നിരവധി ചേമ്പ്, ചേന എന്നിവയും പന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് സുലൈമാൻ പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണെന്നും, ഇവയെ തുരത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post