കടവല്ലൂർ പഞ്ചായത്തിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. പഞ്ചായത്തിലെ കടവല്ലൂർ പടിഞ്ഞാറ്റുമുറി ചാത്തൻകോട്ടിൽ റിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് തെരുവുനായ്ക്കൾ കടിച്ചു നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന്റെ സീറ്റും ടാർപ്പായയും നായ്ക്കൾ പൂർണ്ണമായും കടിച്ചുകീറി നശിപ്പിച്ചു. ആക്രമണത്തിനിടെ സ്കൂട്ടർ മറിഞ്ഞുവീഴുകയും വാഹനത്തിന്റെ വിവിധ ഭാഗങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സ്കൂട്ടറിന്റെ ബ്രേക്ക് കേബിളും കടിച്ചു മുറിച്ച നിലയിലാണ്.സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വീട്ടുകാർ വ്യക്തമാക്കി. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.