തൃശൂരില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍


 തൃശൂരില്‍ കമിതാക്കളെ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍ വീട്ടില്‍ രമ്യ (41) എന്നിവരെയാണ് സതേണ്‍ കോളജിന് സമീപം റെയില്‍വേ ട്രാക്കില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ മരിച്ച നിലയില്‍ കണ്ടത്.

അഖിലും രമ്യയും സ്‌നേഹ ബന്ധത്തിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post