സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളുമായി സൗഹൃദം നടിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C). 'സൈബര്‍ ദോസ്ത്'ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള I4C കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ഓണ്‍ലൈനില്‍ പരിചയപ്പെടുന്ന അപരിചിതരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തരുതെന്നും, സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കരുതെന്നും ക്യാമ്പയിന്‍ നിര്‍ദ്ദേശിക്കുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാല്‍ വഴങ്ങരുതെന്നും, പകരം ഉടന്‍ തന്നെ രക്ഷിതാക്കളെയോ വിശ്വസ്തരായ മുതിര്‍ന്നവരെയോ വിവരം അറിയിക്കണമെന്നും I4C വ്യക്തമാക്കി. കുട്ടികളെ കുറ്റപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ അവരുടെ വാക്കുകള്‍ കേള്‍ക്കാനും, ഭീഷണി സന്ദേശങ്ങളുടെ തെളിവുകള്‍ സൂക്ഷിച്ച് പോലീസിന്റെ സഹായം തേടാനും രക്ഷിതാക്കള്‍ തയ്യാറാകണം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2024-ല്‍ കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഐ.ടി ആക്ട് പ്രകാരം 1,238 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 89 ശതമാനത്തോളം (1,099 കേസുകള്‍) കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. സന്നദ്ധ സംഘടനയായ 'ക്രൈ' (CRY) നടത്തിയ വിശകലനത്തില്‍, 2024-ല്‍ കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഛത്തീസ്ഗഢാണ് (268 കേസുകള്‍) ഒന്നാമത്. രാജസ്ഥാന്‍ (174), ഡല്‍ഹി (151), ഉത്തര്‍പ്രദേശ് (137), കേരളം (92) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ ആകെ കേസുകളുടെ 66.4 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തോളം ഭീഷണിപ്പെടുത്തി 1.2 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ 2026 ആഗസ്റ്റില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍, മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ 22-കാരനെ പോലിസ് പിടികൂടുകയും ഇയാളുടെ ഫോണില്‍ നിന്ന് ഇരുനൂറിലധികം വീഡിയോകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഐ.ടി നിയമങ്ങള്‍ പ്രകാരം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളോ എ.ഐ നിര്‍മ്മിത വ്യാജ ചിത്രങ്ങളോ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കാന്‍ സാധിക്കും