വിശുദ്ധ മൂറോൻ കൂദാശ;പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവയെ സന്ദർശിച്ച് മോർ പോളികാർപ്പോസ് ഔഗിൻ അയ്ദിൻ മെത്രാപ്പോലീത്ത

പുത്തൻകുരിശ് :വിശുദ്ധ മൂറോൻ കൂദാശയിലും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കുന്നതിനായി മലങ്കരയിലെത്തിയ ഹോളണ്ടിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ്  മോർ പോളികാർപ്പോസ് ഔഗിൻ അയ്ദിൻ മെത്രാപ്പോലീത്ത പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയെ സന്ദർശിച്ചു. ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത എന്നിവരും സന്നിഹിതരായിരുന്നു.വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി വിദേശത്തുനിന്ന് മലങ്കരയിലെത്തുന്ന ആദ്യ ഡെലിഗേറ്റാണ് അഭിവന്ദ്യ മോർ പോളികാർപ്പോസ് ഔഗിൻ അയ്ദിൻ മെത്രാപ്പോലീത്ത.

വരും ദിവസങ്ങളിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള മറ്റ് മെത്രാപ്പോലീത്തമാരും ഈ ചരിത്രപ്രാധാന്യമുള്ള ചടങ്ങിൽ പങ്കെടുക്കുന്നതിനായി മലങ്കരയിലെത്തിച്ചേരും.

Post a Comment

Previous Post Next Post