സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്


 എടപ്പാൾ :73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി.


വി.എസ്. ജോയ് എംഎൽഎ അവാർഡ് വിതരണം ചെയ്തു. പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ, അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി. അജയ് മോഹനൻ, എടപ്പാൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രൻ, എടപ്പാൾ റീജണൽ ബാങ്ക് പ്രസിഡന്റ് അഡ്വ. മോഹൻദാസ്, വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

കാലടി ബാങ്ക് പ്രസിഡന്റ് ഇ. രാജഗോപാൽ, പൊന്നാനി ബാങ്ക് പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ, തവനൂർ ബാങ്ക് പ്രസിഡന്റ് പി. ജ്യോതി, ചങ്ങരംകുളം ബാങ്ക് പ്രസിഡന്റ് സിദ്ദീഖ് പന്താവൂർ, എം. ഷറഫുദ്ദീൻ, ഭാസ്കരൻ വട്ടംകുളം, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഡേവിഡ് എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post