കാലടി :സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു. ബാങ്ക് പ്രസിഡന്റ് ഇ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കൊച്ചുണ്ണി സ്വാഗതം പറഞ്ഞു. സെക്രട്ടറി സഖിൽ പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഡയറക്ടർ മധു, ഇമ്പിച്ചിബാവ ആശുപത്രി ചെയർമാൻ പി.ടി. നാരായണൻ, പട്ടികജാതി സഹകരണ സംഘം പ്രതിനിധി ഇ.പി. മണി, മുരളി പാറക്കൽ, വിവിധോദ്ദേശ സഹകരണ സംഘം പ്രതിനിധി ഇ.വി. മോഹനൻ, എക്സ്പേർട്ട് ഡയറക്ടർമാരായ ഉമാദേവി, രാജൻ കെ. എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ എടപ്പാൾ സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.


