ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു


 ചങ്ങരംകുളം :-

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു. 650 മീറ്റർ നീളവും 9 മീറ്റർ വീതിയുമാണ് ഈ ബണ്ട് റോഡിന്. പെരുമ്പടപ്പ് പഞ്ചായത്തിലെ 8,9 വാർഡിലുള്ളവർക്ക്  പഞ്ചായത്ത്  ഓഫീസ്, ബ്ലോക്ക് ഓഫീസ്, വില്ലേജ്, കൃഷിഭവൻ ഹൈസ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പ വഴിയാണ് ഈ ബണ്ട് റോഡ്. ചെറവല്ലൂർ ആമയം ഉൾപെടുന്നതാണ് 8,9 വാർഡുകൾ.കാർഷിക മേഖലക്കും ഇത് ആശ്വാസമാകും.

Post a Comment

Previous Post Next Post