ചങ്ങരംകുളം:മത്സ്യ വിൽപനക്കിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ചങ്ങരംകുളം മാട്ടം സ്വദേശിയും കല്ലുംപുറം വട്ടമാവിൽ താമസക്കാരനുമായി ലത്തീഫ്(43)ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം. സംസ്ഥാന പാതയിൽ മാർസ് സിനിമാസിന് സമീപം ഗുഡ്‌സ് ഓട്ടോയിൽ മത്സ്യ വിൽപന നടത്തുന്ന പൊന്നാനി സ്വദേശി മുജീബ് (30)നാണ് വെട്ടേറ്റത്.കാലിനും കൈക്കും വെട്ടേറ്റ മുജീബിനെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും
എത്തിക്കുകയായിരുന്നു. വാക്ക് തർക്കത്തെ തുടർന്ന് തൊട്ടടുത്ത് മത്സ്യ വിൽപന നടത്തുന്ന ലത്തീഫ് മത്സ്യം വെട്ടുന്ന കത്തിയെടുത്ത്
അക്രമിക്കുകയായിരുന്നുവെന്നാണ് മുജീബ് പോലീസിന് നൽകിയ മൊഴി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.


