തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി പൊലീസ്. നിരാഹാരമിരുന്ന സമരനേതാവ് വളർമതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. അതേസമയം സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.സമരപ്പന്തല്‍ പൊളിച്ചുനീക്കുമെന്ന് പൊലീസ് നേരത്തെ സമരസമിതിയെ അറിയിച്ചിരുന്നു. രാത്രി ഒന്‍പതരയോടെയാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത്. സമരക്കാർ സ്ഥലത്തുനിന്ന് മാറാൻ തയ്യാറാകാത്തതോടെ ബലംപ്രയോഗിക്കുകയായിരുന്നു. സമരക്കാർ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. മരണംവരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ബാനറുകളും ഫ്ലക്സുകളും സ്ഥലത്തുനിന്ന് നീക്കി
സമരക്കാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ് രംഗത്തെത്തി. സമരത്തോട് സര്‍ക്കാര്‍ നേരിടുന്ന സമീപനം ശരിയല്ലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സമരപ്പന്തല്‍ രാത്രി തന്നെ നിര്‍മിക്കുമെന്നും സമരത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റിലെ പ്രതിഷേധത്തിനെതിരെയാണ് സമരസമിതി നേതാവ് വളര്‍മതിയെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയും അല്ലാത്ത അന്‍പതു പേര്‍ക്കെതിരെയുമാണ് കേസ്.


