പഴഞ്ഞി സ്കൂളിന് അഭിമാനമായി പി.എസ്. അനന്യ; സംസ്ഥാന തലത്തിൽ വുഷുവിൽ വെള്ളി മെഡൽ നേട്ടം


 സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വുഷു 45 കിലോഗ്രാം മത്സരത്തിൽ വെള്ളി നേടിയ പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂകൂളിലെ വിദ്യാർത്ഥിനി പി എസ് അനന്യയെ അനുമോദിച്ചു. വി എച്ച് എസ് സി വിഭാഗത്തിൽ നടന്ന രക്ഷാകർത്തൃയോഗത്തിൽ, വാർഡ് മെമ്പറും പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ സന്തോഷ് കൊളത്തേരി ക്യാഷ് അവാർഡും മെഡലും സമ്മാനിച്ചു. ചെറുപ്രായം മുതൽ കുറിച്ചുവെച്ച കവിതകൾ കൂടൊരുക്കുന്നവർ എന്ന തലക്കെട്ടിൽ കവിതാ സമാഹാരമാക്കി പുറത്തിറക്കിയ ദുർഗ്ഗശ്രീയേയും അനുമോദിച്ചു. വി എച്ച്എസ് സി പ്രിൻസിപ്പാൾ ജനീർലാൽ, രഞ്ജിത്ത് തുടങ്ങി അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

Post a Comment

Previous Post Next Post