മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിൻസ് സുറിയാനി പള്ളിയിലെ പെരുന്നാളിന് വികാരി ഫാ. വർഗീസ് വാഴപ്പിള്ളി ഞായറാഴ്ച കൊടിയേറ്റി.നവംബർ 5, 6 വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം.വ്യാഴാഴ്ച വൈകീട്ട് 6.30ന് സഭാ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർഥന, തുടർന്ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം, കൈമുത്ത് , നേർച്ചവിളമ്പ് എന്നിവ നടക്കും. രാത്രിയിൽവിവിധ ദേശക്കാരുടെ പെരുന്നാൾ ആരംഭിച്ച് പുലർച്ച സമാപിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബാന, പെരുന്നാൾസന്ദേശം എന്നിവ നടക്കും. .
പകൽ പെരുന്നാൾ ആഘോഷങ്ങൾ വെള്ളിയാഴ്ച വൈകീട്ട് പള്ളിയിലെത്തി സമാപിക്കും
തുടർന്ന് പ്രദക്ഷിണം ,ആശീർവാദം , പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.
ഇടവക വികാരി ഫാ. വർഗീസ് വാഴപ്പിള്ളി, സെക്രട്ടറി രാജു മേക്കാട്ടുകുളം, ട്രഷറർ ബോബൻ സി. പോൾ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.


