എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


 ചങ്ങരംകുളം : തയ്യൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ചിയ്യാനൂർ ജി എൽ പി സ്കൂളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 

2026 സപ്തംബർ മാസത്തിൽ കൊടുക്കാതിരുന്ന ക്ഷേമനിധി പെൻഷൻ കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയും, ക്ഷേമനിധി ഓഫീസിൽ മതിയായ ജീവനക്കാരെ ഉടൻ നിയമിക്കുകയും ചെയ്യണം., 60 വയസ്സ് കഴിഞ്ഞവരുടെ റിട്ടയർമെന്റ് ആനുകൂല്യം വെട്ടിക്കുറച്ചത് നൽകാനുള്ള നാപടികൾ ഉടൻ സ്വീകരിക്കുകയും,തയ്യൽക്കാരുടെ ക്ഷേമനിധി പെൻഷർ 5000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.


യൂണിറ്റ് പ്രസിഡണ്ട് കെ പി അശോകൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ വൈസ് പ്രസിഡണ്ട് സി വി ചന്ദ്രിക സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി കെ പി രാജി പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ വി പി അബ്ദുൽ ഖാദർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഏരിയ പ്രസിഡണ്ട് എം വി നാസർ,

ഏരിയ ട്രഷറർ

സി വി ബിന്ദു,

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി പത്മജ .വിജയൻ.പ്രീത്,റഷീദ്, സിദ്ധീഖ്. റംല . സുശീല. ദീപ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ പ്രസന്ന സ്വാഗതവും, സുലജ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post