ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ അവബോധ ക്ലാസ്സും, ലഹരി വിരുദ്ധ ചങ്ങലയും സംഘടിപ്പിച്ചു.

 

പട്ടാമ്പി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ ചങ്ങലയും സംഘടിപ്പിച്ചു.

പട്ടാമ്പി പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ഹംസ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ആർ. ജോൺ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്. ഡോ. എ. പ്രമോദ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ആർ. സതീഷ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ കെ. ബി. റോയ്, ലഹരി വിരുദ്ധ സെൽ കോർഡിനേറ്റർ ഡോ. സി. ഉണ്ണികൃഷ്‌ണൻ, സീനിയർ സൂപ്രണ്ട് സി. സി. രേഖ, കോളേജ് യൂണിയൻ ചെയർമാൻ എം. പി. അഭിഷേക്, എൻ.സി.സി. അണ്ടർ ഓഫീസർ ടി. ആദർശ്, എൻ. എസ്. എസ്. വളണ്ടിയർ ലക്ഷ്‌മി ചന്ദ്ര എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കോളേജിലെ വിദ്യാത്ഥികളുടെയും, അധ്യാപകരുടെയും, അനധ്യാപകരുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ കൈ കോർത്ത് ലഹരി വിരുദ്ധ ചങ്ങല തീർത്തു.

Post a Comment

Previous Post Next Post