ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി എത്തി


 തൃശൂർ: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.


നിർമാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് മമ്മൂട്ടി എത്തിയത്. വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവിൽ പെട്ട് തിരികെ പോയി. നവ ദമ്പതികൾക്ക് ആശംസകൾ നേർന്ന്, കാപ്പി കുടിച്ച് മധുരക്കിഴങ്ങും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

Post a Comment

Previous Post Next Post