സി.ബി.എസ്.ഇ. ജില്ലാ കബഡി: ഭാരതമാതയും, പാലക്കാട് ലയൺസും ചാമ്പ്യന്മാർ

കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ നടന്ന പാലക്കാട് ജില്ലാ സി.ബി.എസ്.ഇ. സഹോദയ സ്‌കൂൾ കോംപ്ലക്സ് കബഡി ചാമ്പ്യൻഷിപ്പ് തൃത്താല എം.എൽ.എ ശ്രീ. വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിലെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പാലക്കാട് ഭാരതമാതാ പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനവും, കിനാശ്ശേരി വാസവി വിദ്യാലയ രണ്ടാം സ്ഥാനവും, കൊല്ലങ്ങോട് ശ്രീ വിദ്യാലയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലക്കാട് ലയൺസ് സ്‌കൂൾ ഒന്നാം സ്ഥാനവും, പാലക്കാട് സെന്റ്. റാഫേൽസ് സ്‌കൂൾ രണ്ടാം സ്ഥാനവും, കുമരനെല്ലൂർ ഇസ്‌ലാഹിയ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


സമ്മാനദാന ചടങ്ങ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് സോണിയ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, സഹോദയ ട്രഷറർ ഫാദർ ആന്റോ കെ.വി, ഇസ്‌ലാഹിയ സ്‌കൂൾ പ്രിൻസിപ്പൽ സുഹൈൽ അഹ്‌മദ്‌ ഏ. എം, ഇസ്‌ലാഹിയ ട്രസ്റ്റ് ഭാരവാഹികളായ പി.ഇ. സലാം മാസ്റ്റർ, സി.പി. ഹാരിസ് മാസ്റ്റർ, ഈസ മാസ്റ്റർ, പി.ടി.എ. ഭാരവാഹികളായ പി.വി. സിദ്ധീഖ്, പി.ടി. സുബൈർ, നീതു പി, അധ്യാപകരായ ജയന്തി എം, ഫിറോസ് പുത്തലത്ത്, ശ്രീജിത്ത് കപ്പൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post