കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി: യു.ഡി.എഫ് നിലപാടിനെതിരെ സി.പി.ഐ.എം പ്രതിഷേധം


 ആനക്കര : കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണം പാതിവഴിയിൽ നിർത്തിയതിനെതിരെ സി.പി.ഐ.എം കുമ്പിടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.


അപ്രോച്ച് റോഡിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് ജനങ്ങളെ യാത്രാദുരിതത്തിലേക്ക് തള്ളിവിട്ട യു.ഡി.എഫ് സർക്കാരിന്റെയും തൃത്താല എം.എൽ.എയുടെയും നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ യാത്രാദുരിതത്തിന് കാരണമായ പദ്ധതി നിർമാണം പൂർത്തിയാക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post