തൃത്താല പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയില്‍ സഹപാഠിയുടെ വെടിയേറ്റു.


 തൃത്താല പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയില്‍ സഹപാഠിയുടെ വെടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്ലാസിലേക്ക് നാടന്‍ തോക്ക് കൊണ്ടുവന്നത്. ഇതില്‍നിന്നാണ് സഹപാഠിക്ക് വെടിയേറ്റത്.രാവിലെ 11:45 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് കൊണ്ടുവന്ന നാടന്‍ തോക്ക് സഹപാഠികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.


കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിൽ തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിക്കാണ് വെടിയേറ്റത്. 3 തവണയാണ് വെടിപൊട്ടിച്ചതെന്നാണ് വിവരം. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. വിദ്യാർഥിയുടെ കയ്യിലാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചന.

Post a Comment

Previous Post Next Post