തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു


 ​എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. അഡ്വ. വി.എസ്. ജോയ് എം. എൽ. എയും,ഡോ. സി.പി. ബാവ ഹാജിയും വോട്ട് അഭ്യർത്ഥിച്ച് കോളനിയിലെത്തിയപ്പോൾ പ്രദേശവാസികൾ ഉന്നയിച്ച പ്രധാന പരാതിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

​കോളനിയിലെ നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്ക് ചോർന്നൊലിച്ചും വീടുകളിലേക്കുള്ള പൈപ്പ് കണക്ഷനുകൾ തകരാറിലായും പദ്ധതി പൂർണ്ണമായും മുടങ്ങിക്കിടക്കുകയായിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശവാസികൾ തങ്ങളുടെ ദുരിതം നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുകയും പദ്ധതി പുനഃസ്ഥാപിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അഡ്വ. വി.എസ്. ജോയിയും ഡോ. സി.പി. ബാവ ഹാജിയും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സി.പി. അലവി ഹാജി ട്രസ്റ്റിന്റെയും. ബാവഹജിയുടെ മക്കളായ സമീറ സി. പി, ഡോ. നിസ്മത്ത്, മുനീറ സി. പി എന്നിവരുടെയും നേതൃത്വത്തിൽ പദ്ധതിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയായിരുന്നു.

​നവീകരിച്ച കുടിവെള്ള പദ്ധതിയുടെ പുനർസമർപ്പണവും ഉദ്ഘാടനവും ഇന്ന് ഡോ. സി.പി. ബാവ ഹാജി നിർവഹിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പ്രവൃത്തിപഥത്തിൽ എത്തിച്ചതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് അറുതിയായത്.വി. കെ. എ മജീദ് അധ്യക്ഷനായി സി. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബുഷറ ജലീൽ,ഡോ.നിസ്മത്ത് സി. പി,വാർഡ് മെമ്പർ മിനി ടി. വി,റഫീഖ് പിലാക്കൽ, സി. വി രാമാനുണ്ണി, കെ. വി ബാവ, അയ്യുബ് ആലുക്കൽ, ഇസ്മായിൽ, അബ്ദുട്ടി തലമുണ്ട എന്നിവർ സംസാരിച്ചു ചടങ്ങിൽ പ്രദേശവാസികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Post a Comment

Previous Post Next Post