യുവധാര സംസ്കാരിക വേദി 11 മത് അഖില കേരള ഫൂട്ബോൾ ടൂർണ്ണമെൻ്റ് ഞായറാഴ്ച
ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സംസ്ക്കാരിക വേദി ഗ്രാമത്തിൻ്റെ കായിക പെരുമ നിലനിർത്താൻ ഒരുക്കുന്ന 11 മത് ശിവൻ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിന് ഞായറാഴ്ച തുടക്കമാവും
പെരുമ്പിലാവ് വിദ്യ റസിഡൻസി നൽകുന്ന ക്യാഷ് പ്രെസിനും , ശിവൻ മെമ്മോറിയൽ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും , സലീം സോമിൽ നൽകുന്ന ക്യാഷ് പ്രെസിനും ഷഹനാസ് സിൽക്ക് ഹൗസ് കൂറ്റനാട് നൽകുന്ന റെണ്ണേഴസ് ട്രോഫിക്കു വേണ്ടി സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരത്തിൽ കേരളത്തിലെ സെവൻസ് മൈതാനങ്ങളിൽ പ്രശസ്തരായ എട്ടോളം ടീമുകൾ പങ്കെടുക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് പെരുമണ്ണൂർ കോട്ടേക്കാവ് ക്ഷേത്ര മൈതാനത്ത് വെച്ച് നടക്കുന്ന 11 മത് ഫുട്ബോൾ ടൂർണ്ണമെൻ്റ് ചാലിശേരി പോലീസ് സബ് ഇൻസ്പകെടർ വി.ആർ റനീഷ് ഉദ്ഘാടനം ചെയ്യും.
ഗ്രാമന്തരീക്ഷത്തിൽ ഒരു പറ്റം ചെറുപ്പക്കാർ മൈതാനം നവീകരിച്ച് ടൂർണ്ണമൻ്റിൻ്റെ വിജയത്തിനായുള്ള കഠിനപ്രയ്തനത്തിലാണ്.
പെരുമണ്ണൂരിൻ്റെ കലാകായിക രംഗത്തും , സംസ്കാരിക്ക രംഗത്തും മാതൃകയായി പ്രവർത്തിക്കുന്ന യുവധാര ഇതിനകം നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
ഫുട്ബോൾ ടൂർണ്ണമെൻ്റ് ഒരു ഉൽസവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ ആദ്യ മൽസരത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കുന്ന മൽസരത്തിൽ സൈവൻസ് മൈതാനങ്ങളിൽ കായികപ്രേമികളുടെ ആവേശമായ ജി.സി.സി. ചാലിശേരിയും ഒ. ആർ. പി.സി. കേച്ചേരിയും തമ്മിൽ മത്സരിക്കും.