എൻലെറ്റ് തൃത്താല
കരിയർ ഗൈഡൻസ് ഞായറാഴ്ച നടക്കും
തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്
തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റ് തൃത്താലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കരിയർ ഗൈഡൻസ് ഞായറാഴ്ച നടക്കും.
വട്ടേനാട് ജി.എൽ. പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച്ച രാവിലെ 10 ന് നടക്കുന്ന പരിപാടി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കരിയർ ഗൈഡൻസ് ആൻ്റ് അഡോൾസൻ്റ് കൗൺസലിങ്ങ് സംസ്ഥാന ഫാക്കൽറ്റി ധന്യ രാമചന്ദ്രൻ ക്ലാസ് നയിക്കും.
ഈ വർഷം ഹയർ സെക്കണ്ടറി പാസ്സായ വിദ്യാർത്ഥികൾക്കും, ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കും, പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്കുമായി കരിയർ ഗൈഡൻസ്,
വിവിധ കോഴ്സുകൾ സാധ്യതകൾ എന്നീ മേഖലകളിൽ
കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 ന് ആരംഭിച്ച് ഉച്ചക്ക് 12:30 ന് ക്ലാസ്സ് അവസാനിക്കും.
രജിസ്ട്രേഷൻ സൗജന്യമായിരിക്കും.