കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഒന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് പഞ്ചായത്തിലെ മറ്റു വാർഡുകളിൽ ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കിണറുകളിൽ ക്ലോറിനേഷൻ, പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ, പഞ്ചായത്തിലും മുഴുവൻ ടോയ്‌ലറ്റുകൾക്കും പൈപ്പ് നെറ്റ് വിതരണം,കാനകൾ വൃത്തിയാക്കൽ, തുടങ്ങി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
Tags:
PERUMPILAVU




