യുവധാര കലാകായിക സംസ്കാരിക വേദി
11 മത് അഖില കേരള ഫൂട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമായി
ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സംസ്ക്കാരിക വേദി ഗ്രാമത്തിൻ്റെ കായിക പെരുമ നിലനിർത്താൻ ഒരുക്കിയ 11 മത് ശിവൻ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിന് തിങ്കളാഴ്ച പെരുമണ്ണൂർ കോട്ടേക്കാവ് ക്ഷേത്ര മൈതാനിയിൽ തുടക്കമായി
പെരുമ്പിലാവ് വിദ്യ റസിഡൻസി നൽകുന്ന ക്യാഷ് പ്രെസിനും , ശിവൻ മെമ്മോറിയൽ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും , സലീം സോമിൽ നൽകുന്ന ക്യാഷ് പ്രെസിനും ഷഹനാസ് സിൽക്ക് ഹൗസ് കൂറ്റനാട് നൽകുന്ന റെണ്ണേഴസ് ട്രോഫിക്കു വേണ്ടി സംഘടിപ്പിച്ച 11 മത് ഫുട്ബോൾ ടൂർണ്ണമെൻ്റ് മത്സരം തിങ്കളാഴ്ച വൈകീട്ട് ചാലിശേരി പോലീസ് സബ് ഇൻസ്പകെടർ വി.ആർ റനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ മുഖ്യാതിഥിയായി ടീമംഗങ്ങളെ പരിചയപ്പെട്ടു.
കാർമേഘം ഒഴിഞ്ഞ് നിന്നത്തോടെ താജ് പന്നിത്തടം - ബ്രദേഴസ് കോക്കൂരും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് വിസിൽ മുഴുങ്ങി
ഇരുടീമുകളും കാറ്റ് നിറച്ച തുകൽ പന്ത് കൊണ്ട് മൈതാനത്ത് കളിയുടെ ഇന്ദ്രജാലം പുറത്തിടത്തു ശരവേഗത്തിലുള്ള മിന്നൽ ഷോട്ടുകളും നടത്തി കായിക പ്രേമികൾക്ക് ആവേശമാറിയ മൽസരത്തിൽ താജ് പന്നിത്തടം എതിരില്ലാത്ത ഒരു ഗോളിന് ബ്രദേഴസ് കോക്കൂരിനെ പരാജയപ്പെടുത്തി സെമി
ഫൈനലിലേക്ക് പ്രവേശിച്ചു
ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന മൽസരത്തിൽ സൈവൻസ് മൈതാനങ്ങളിൽ കായികപ്രേമികളുടെ ആവേശമായ ജി.സി.സി. ചാലിശേരിയും പ്രണവം പെരുമണ്ണൂരും തമ്മിൽ മത്സരിക്കും.
ഉദ്ഘാടന ചടങ്ങിൽ യുവധാര രക്ഷാധികാരി വേണു കുറുപ്പത്ത് അധ്യഷനായി
ക്ലബ്ബ് രക്ഷാധികാരി ബാലൻ ,
ക്ലബ്ബ് പ്രസിഡൻ്റ് വിഷ്ണു സെക്രട്ടറി റാഷിദ് , ട്രഷറർ റാഫി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഭിജിത്ത് വൈസ് ചെയർമാൻ ശ്രീജിത്ത് ടൂർണമെന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആകാശ് എന്നിവർ സംസാരിച്ചു.



