ചാലിശ്ശേരി പെരുമണ്ണൂർ പിഎഫ് എ ആർട്സ് സ്പോർട്സ് ക്ലബ്ബ്
അനുമോദന സദസ്നടത്തി.
ചാലിശ്ശേരി പെരുമണ്ണൂർ പി.എഫ്.എ.ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും യാത്രയപ്പും സംഘടിപ്പിച്ചു. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വി.ആർ.റനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ:സ്മിത ദാസ്, വാർഡ് മെമ്പർ സരിത വിജയൻ,പ്രശസ്ത ജൈവ കർഷകൻ കെ.എസ്.രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
പെരുമണ്ണൂരിൽ നാല് പതിറ്റാണ്ടിലേറെയായി പോസ്റ്റ്മാനായി സേവനം നടത്തി സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രനെ എസ്.ഐ.വി.ആർ.റനീഷ് പൊന്നാടയും മൊമെൻ്റോയും നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , 2024 നവംബറിൽ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന 9 വയസ്സിന് താഴെയുള്ള കുട്ടികളുടെ നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ അദിത്ത് നമ്മിളിക്കര , പി.ജി.ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്സ് നേടിയ പുണ്യ ചന്ദ്രൻ എന്നിവരെ അനുമോദിച്ചു.
വിരമിയ്ക്കുന്ന പോസ്റ്റ്മാൻ ചന്ദ്രേട്ടനെ പ്രതിപാദിച്ച് നന്ദൻ പെരുമണ്ണൂർ എഴുതിയ " ചന്ദ്രകാന്തംകവിത വേദിയിൽ അവതരിപ്പിച്ചു.
യോഗത്തിൽ പ്രസിഡൻ്റ് കെ.ജയൻ അദ്ധ്യക്ഷനായി
ക്ലബ്ബ് സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് , എൻ.ചന്ദ്രശേഖരൻ മാസ്റ്റർ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, ടി.വി.ഉണ്ണികൃഷ്‌ണൻ മാസ്റ്റർ,മനോജ് മിഥില എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് ക്ലബ്ബ് മെമ്പർമാരായ എൻ. ടി.ഉണ്ണികൃഷ്ണൻ,എൻ.വി.രതീഷ്,എൻ.സി.നിധീഷ് ,പി.ജി.ബിജു, എം.കെ.സജീവ്, കെ.കെ.സുകുമാരൻ, പി.ബി.മഹേഷ്, സി.എം.നൗഫൽ,
കെ.വി.രാജു തുടങ്ങിയവർ നേതൃത്വം nനൽകി.



