കല്ലുംപുറം കൃസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിൻ്റെ 19- മത് വാർഷീക പൊതുയോഗം കെ സി സി എഫ് ൻ്റെ സിഐ വർഗ്ഗീസ് മെമ്മോറിയൽ ഹാളിൽ പ്രസിഡൻ്റ് സിജു ചുമ്മാരിൻ്റെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റെന്നി ചെറുവത്തൂരും, കണക്കുകൾ ട്രഷറർ ബിജു താരു കുട്ടിയും അവതരിപ്പിച്ചു.
സംഘടനയുടെ കുടുംബ സമ്മേളനം ജൂൺ 30 ന് നടത്താൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് സിജു ചുമ്മാർ വൈസ് പ്രസിഡൻ്റ് ജോസ് പി എസ്സ് ജനറൽ സെക്രട്ടറി റെന്നി ചെറുവത്തർ ജോ. സെക്രട്ടറി ഷിജു മാത്തപ്പൻ ട്രഷറർ ബിജു തരുകുട്ടിയേയും കൂടാതെ പത്ത് അംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. ജോസ് പി എസ്സ് സ്വാഗതവും, ഷിജു മാത്താപ്പൻ നന്ദിയും പറഞ്ഞു.



