15 കാരിക്ക് നേരെ ലൈംഗിക പീഡനം; 19കാരന് ജീവപര്യന്തം തടവും പിഴയും.
15 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തിയ കേസില്‍ 19 കാരന് ജീവപര്യന്തം തടവും നാലു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുല്‍(19) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
ഇതിനുപുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.