ഗുരുവായൂര്‍ മാവിന്‍ചുവട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 17 പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍ മാവിന്‍ചുവട് കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിറവം സ്വദേശി വാണിനിരപ്പില്‍ അഭിലാഷ്, കണ്ടക്ടര്‍ പിറവം കോട്ടപ്പുരയിടത്തില്‍ അനു, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന്‍, ഈ ബസ്സിലെ യാത്രക്കാരും ചേര്‍ത്തല സ്വദേശികളുമായ ആലക്കുന്ന് കോളനിയില്‍ ശിശിര, ലാലന്‍,രതീഷ്, മിഥുന്‍, സുനിത, ശ്യാം, സുജാത, ആര്‍ദ്ര, ശ്രീഹരി, നാജിമോന്‍, വിദ്യ, വിവി, നാസില ,ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് രാവിലെ 9.15 ഓടെ കൂട്ടിയിടിച്ചത്.
Tags:
GURUVAYUR