ബിജെപി തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാദരം 2024 സംഘടിപ്പിച്ചു


 ബിജെപി തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാദരം 2024 സംഘടിപ്പിച്ചു 


കൂറ്റനാട്: ബിജെപി തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ,കേന്ദ്ര സംഗീത അക്കാദമി പുരസ്കാര ജേതാവ് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ആശാൻ എന്നിവരെ ആദരിച്ചു.സമാദരം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.



 നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അംഗം പി ഷീബ, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി രാമന്‍കുട്ടി, സംസ്ഥാന ഇന്‍റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി ദാസ്‌, പത്മജ വേണുഗോപാല്‍, അഡ്വ. കെ വി മനോജ്‌, കെ കൃഷ്ണദാസ്‌, ഡോ.ടി ജി വിജയകുമാര്‍, ടി കെ വിനയഗോപാല്‍, പി ഭാസ്ക്കരന്‍, പി വി സുരേഷ്, പി ജെ ലാല്‍കൃഷ്ണ, പി സനല്‍, സി കെ വിശ്വംഭരന്‍, പ്രകാശന്‍, ഹരിനാരായണന്‍, രബീഷ് മാട്ടായ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post