തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മരം റോഡിലേക്ക് കടപുഴകി വീണു. അപകടത്തില്‍ രണ്ട് പെട്ടി ഓട്ടോറിക്ഷകള്‍ തകര്‍ന്നു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജില്ലാ ആശുപത്രിക്ക് സമീപമുള്ള മരമാണ് കടപുഴകി വീണത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു.
വാഹനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. മണ്ണുത്തിയില്‍ നിന്ന് തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണത്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു....
Tags:
THRISSUR



