ചാലിശ്ശേരി പെരുമണ്ണൂർ സെൻ്ററിലെ പൊട്ടിയ കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിലാക്കി.
കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവാൻ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിരുന്നില്ല. ആയിരക്കണക്കിന് ലിറ്റർ ജലമാണ് ഓരോ ദിവസവും പാഴായിപ്പോയിരുന്നത്. മിക്ക ദിവസവും രാത്രിയിലാണ് പമ്പിങ്ങ് നടക്കുന്നത് എന്നതിനാൽ ജലം പാഴാവുന്നത് ആളുകൾ അറിയാതെ പോവുകയായിരുന്നു. റോഡിനും പൈപ്പ് പൊട്ടി തകർച്ച സംഭവിച്ചിരുന്നു. മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്തകൾ നൽകിയിരുന്നു. വ്യാഴാഴ്ച കാലത്ത് തൊഴിലാളികളെത്തി പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണികൾ നടത്തി പൂർവ്വ സ്ഥിതിയിലാക്കി
Tags:
CHALISSERY



