പട്ടാമ്പിയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
പട്ടാമ്പിയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്.കോളേജ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കൂരിയാട്ട്തൊടി റസാഖിൻ്റെ മകൻ ഫർഹാനാണ് മരിച്ചത്. 13 വയസായിരുന്നു.കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു.ഫർഹാൻക്ക് നീന്തൽ അറിയില്ലായിരുന്നു.കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനുറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു.പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ.
Tags:
LOCAL NEWS




