ജനങ്ങൾ അണിനിരക്കുമ്പോൾ മാത്രമേ ഏത് വികസനവും വൻ വിജയമാവുകയെന്ന് തദ്ദേശ സ്വയഭരണ - എക്സെസ് മന്ത്രി എം.ബി. രാജേഷ്


ജനങ്ങൾ അണിനിരക്കുമ്പോൾ മാത്രമേ ഏത് വികസനവും വൻ വിജയമാവുകയെന്ന് തദ്ദേശ സ്വയഭരണ - എക്സെസ് 

മന്ത്രി എം.ബി. രാജേഷ് 



ചാലിശ്ശേരിയിൽ ക്ഷീര കർഷക കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

കാർഷികമേഖലയിൽ സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾ പലരും ജനപങ്കാളിത്വത്തിൻ്റെ അപര്യാപ്തത മൂലമാണ് പൂർണ്ണമായി പ്രാവർത്തികമാകാതതെന്നും , 

തൃത്താല മണ്ഡലത്തിൽ നെൽക്കർഷകർക്കും കേരകർഷകർക്കും ക്ഷീരകർക്കുമായി ഈ വർഷം പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതെല്ലാം ഔദ്യോഗിക പദ്ധതികൾ മാത്രമായി ഒതുക്കാതെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ കർഷകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


 ചാലിശ്ശേരി ക്ഷീര സഹകരണ സംഘത്തിൽ മിൽക്ക് ടെസ്റ്റർ ആയി ദീർഘകാലം ജോലി ചെയ്ത് വിരമിക്കുന്ന വനജയെ മന്ത്രി പൊന്നാടയും ഉപഹാരവും നൽകി.


 തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.


തൃത്താല മണ്ഡലം എംഎൽഎ ടിപി കുഞ്ഞുണ്ണി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യസുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ വി എസ് ശിവാസ്, ഹുസൈൻ പുളിഞ്ഞാലിൽ, പി വി രജീഷ്, മലബാർ മേഖല ഷീരോല്പാദക യൂണിയൻ ഡയറക്ടർ വി. വി ബാലചന്ദ്രൻ, പട്ടാമ്പി പി ആൻഡ് ഐ യൂണിറ്റ് ഹെഡ് ഊർമ്മിള കുമാരി, തൃത്താല ഡയറി ഓഫീസർ ശ്രീലത, വെറ്റിനറി സൂപ്രണ്ട് ഡോക്ടർ ജ്യോതിഷ് കുമാർ , രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന വനജയ്ക്ക് സഹപ്രവർത്തകരും വിവിധ ക്ഷീര കർഷകരും ഉപഹാരങ്ങൾ നൽകി ക്ഷീരോൽപാദക

സംഘം പ്രസിഡൻറ് പി ബി സുനിൽകുമാർ സ്വാഗതവും സെക്രട്ടറി ഷിബിൻ കെ എസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post