കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററും സംയുക്തമായി നടത്തിയ സൗജന്യ കിഡ്നി രോഗ നിർണ്ണയക്യാബ് സംഘടിപ്പിച്ചു


 കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററും സംയുക്തമായി നടത്തിയ സൗജന്യ കിഡ്നി രോഗ നിർണ്ണയക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഗ്രാമത്തിന് നന്മയുടെ പുതിയ വെളിച്ചമായി

 


ഞായറാഴ്ച രാവിലെ കടവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ കെ. വൃന്ദ ഉദ്ഘാടനം ചെയ്തു.


പ്രശസ്ത കിഡ്നി രോഗ വിദഗദനായ ഡോ. തോമസ് മാത്യൂ വീഡിയോ വഴിയും , ഡയാലിസിസ് സെൻ്റർ ഡയറക്ടർ പി രായിൻകുട്ടി എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.

നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു ആരോഗ്യ പ്രവർത്തകരും, സ്കൂൾ എൻ.എസ്. എസ്. യൂണിറ്റും വളണ്ടിയർമാരായി നാടിൻ്റെ കരുതൽ പ്രവർത്തനത്തിന് ഒപ്പം ചേർന്നു.


ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് വി.ടി.കെ. രാജൻ അധ്യഷനായി


പഞ്ചായത്താംഗങ്ങളായ കെ.യു. നാസർ , എം.കെ. രാജേഷ് , പി എംനിഷിൽകുമാർ , ഡോ രാമചന്ദ്രൻ , കെ.ഉദയകുമാർ , പി.ശശികുമാർ എന്നിവർ സംസാരിച്ചു.





15 വർഷംമുമ്പ് കടവല്ലൂരിൽ രോഗാവസ്ഥയിലായ വ്യക്തിക്ക് ലിവർ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാനായി തുടങ്ങിയ ജനകീയ കമ്മിറ്റി പിന്നീട് കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റിയായി മാറുകയായിരുന്നു .

കഴിഞ്ഞ 12 വർഷമായി ആതുര സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടന ഇതിനകം എട്ടു ലക്ഷത്തോളം രൂപ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. നിലവിൽ രോഗികളായവർക്ക് മരുന്നും നൽകി വരുന്നുണ്ട്. നൂറിലധികം പേർ അംഗങ്ങളായി പ്രവർത്തിക്കുന്ന സൊസെറ്റി ഗ്രാമത്തിന് നന്മയുടെ കരുതൽ പ്രവർത്തനത്തിന് മുന്നിൽ തന്നെയാണ്


 പരിപാടിക്ക് സൊസൈറ്റി പ്രസിഡൻ്റ് വി.ടി.കെ. രാജൻ , സെക്രട്ടറി കെ.കെ. ഗോപാലൻ , ട്രഷറർ പി. ശശികുമാർ , മുഹമ്മദ് ഹാജി മാനംകണ്ടത്ത് , കെ.ബി അരവിന്ദൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post