പി.ഭാസ്കരൻ അനുസ്മരണവും പുസ്തക പ്രകാശനവും നടത്തി.
ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഭാസ്ക്കരൻ അനുസ്മരണവും പി.ബി.ഷീലയുടെ കനൽപ്പൂഎന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനവും നടത്തി.
ആലങ്കോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുസ്തകം പ്രകാശനവുംനടത്തി
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ദീൻ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷനായി.
വി.മോഹനകൃഷ്ണൻ, കെ.പി.തുളസി എന്നിവർ സംസാരിച്ചു. പി.ബി.ഷീല മറുപടി പ്രസംഗം നടത്തി.തുടർന്ന് ഇ.ജയകൃഷ്ണന്റെ നേതൃത്വത്തിൽ പി.ഭാസ്കരൻ സ്മൃതി സന്ധ്യ അരങ്ങേറി.
കാണി വാർഷിക ജനറൽ ബോഡി യോഗത്തിൽ വി.പരമേശ്വരൻ അദ്ധ്യക്ഷനായി പി.എം.സുരേഷ് കുമാർ സ്വാഗതവും ജബ്ബാർ ആലങ്കോട് നന്ദിയും പറഞ്ഞു.വി.മോഹനകൃഷ്ണൻ വാർഷിക റിപ്പോർട്ടും വി.എം.ഹരിഗോവിന്ദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ടി.കൃഷ്ണൻ നായർ, കെ.കെ.ലക്ഷ്മണൻ, പി.ടി.ശ്രീജ, പി.ഇബ്രാഹിം കുട്ടി, അഗ്നിദ പ്രേംദാസ്, എം.വി.രവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജബ്ബാർ ആലങ്കോട് (പ്രസിഡണ്ട്),വാസുദേവൻഅടാട്ട്, കെ.പി.തുളസി(വൈസ്പ്രസിഡണ്ടുമാർ), വി.മോഹനകൃഷ്ണൻ(സെക്രട്ടറി),സി.എം.രാമചന്ദ്രൻ, എം.എൻ.സജിത്ത് (ജോ.സെക്രട്ടറിമാർ), വി.എം.ഹരിഗോവിന്ദ്(ട്രഷറർ) പി.എം.സുരേഷ്കുമാർ(ഓഡിറ്റർ), പി.ശങ്കരനാരായണൻ(ഫിനാൻഷ്യൽ കോ ഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.



