പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അന്തരിച്ച സി.വി ജാക്‌സന്റെ കുടുംബത്തെ സന്ദര്‍ശിച്ചു
ഇന്നലെ മരണപ്പെട്ട കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി ജാക്‌സന്റെ കുടുംബത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സന്ദര്‍ശിച്ചു. ഭാര്യ ഷിജിയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ട് അനുശോചനം അറിയിച്ചു.. നേതാക്കളായ കെ സി ബാബു, കെ ജയശങ്കര്‍, അഡ്വ.സി ബി രാജീവ്, നെല്‍സണ്‍ ഐപ്പ്, തുടങ്ങിയവര്‍ വി.ഡി സതീശനൊപ്പം ഉണ്ടായിരുന്നു. സ്‌ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു മരണം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.




