ഭിന്നശേഷിയുള്ള കുട്ടിയുടെ പ്രവേശനം ; നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു
ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു.
കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.
ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിൻ്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Tags:
KUNNAMKULAM




